Total Pageviews

Sunday 15 March 2015

നോഹയും കുടുംബവും



കടല്‍ക്കരയിലെ മണല്‍ത്തരികള്‍ പോലെ മനുഷ്യന്‍ ഭൂമിയില്‍ പെരുകി തുടങ്ങി. അവര്‍ക്ക് പുത്രന്‍മാരും പുത്രിമാരും ജനിച്ചു.


 


അവരില്‍ സ്ത്രീകള്‍ക്ക് വളരെ സൗന്ദര്യം ഉണ്ടായിരുന്നു. ആരു കണ്ടാലും ആ സത്രീ രത്നങ്ങളെ നോക്കി നില്‍ക്കുമായിരുന്നു. അത്രയ്ക്ക് അവര്‍ണ്ണനീയം ആയിരുന്നു ആ സ്ത്രീകളുടെ രൂപഭംഗിയും, ശരീരകാന്തിയും.


 


ആ ലാവണ്യവതികളെ സ്വന്തമാക്കുവാന്‍ വേണ്ടി അവരുടെയിടയില്‍ മത്സരം വരെ അരങ്ങേറിയിരുന്നു. ദൈവിക ചൈതന്യം നഷ്ടപെട്ട അവരുടെ ഇടയില്‍  ദൈവത്തിന്‍റെ ആത്മാവ് അധികം കാലം വസിക്കുകയില്ല എന്നു ദൈവം അവര്‍ക്ക് വെളിപ്പെടുത്തി കൊടുത്തിരുന്നു.


 


"മനുഷ്യന്‍റെ നിരൂപണങ്ങള്‍ ദോഷമുള്ളവയായിരുന്നു. ലോകത്തില്‍ സകല മ്ലേചതയും അവര്‍ പ്രവര്‍ത്തിച്ചു".


 


മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ദൈവം അനിതപിക്കുകയും ദു:ഖിക്കുകയും ചെയ്തു. മനുഷ്യര്‍ ഇങ്ങനെയാവുമെന്ന് ദൈവം വിചാരിച്ചിരുന്നില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചതുപോലും തന്‍റെ രൂപത്തിലും സാദൃശ്യത്തിലും ആയിരുന്നല്ലോ ? ആ മനുഷ്യനാണ് ഇപ്പോള്‍ ദോഷങ്ങള്‍ മാത്രം ചിന്തിക്കുന്നത്.


 


മനുഷ്യനെ ഓര്‍ത്ത് ദുഃഖം സഹിക്കാനാവാതെ വന്നപ്പോള്‍ ദൈവം വേദനയോടെ ഒരു തീരുമാനം എടുത്തു.


 


മനുഷ്യനെ ഭൂമിയില്‍ നിന്ന് നശിപ്പിച്ചു കളയുക!!!


 


മനുഷ്യനെ മാത്രമല്ല;  മൃഗങ്ങളെയും ഇഴജാതികളെയും പറവകളേയും ഒക്കെ നശിപ്പിക്കാന്‍ ദൈവം ഉറപ്പിച്ചു. ഭൂമിയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു. ദൈവം ഭൂമിയെ നോക്കിയപ്പോള്‍ ഭൂമി വഷളായി എന്ന് ദൈവം കണ്ടു. വഷളായി നടക്കുന്ന ജനങ്ങളുടെ ഇടയില്‍ ദൈവം നിഷ്‌കളങ്കനായ ഒരു മനുഷ്യനെ കണ്ടു.


 


നോഹ നീതിമാനും തന്‍റെ തലമുറയില്‍ നിഷ്‌കളങ്കനും ആയിരുന്നു മാത്രമല്ല ദൈവത്തോടുകൂടി നടന്നവനും ആയിരുന്നു.


 


ദൈവത്തിന്‍റെ ദൃഷ്ടിയില്‍ നോഹയും കുടുംബവും നീതിമാന്‍മാരായിരുന്നു.


 


ഭൂമിയില്‍ അതിക്രമങ്ങള്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് താന്‍ ഭൂമിയെ നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് ദൈവം നോഹയോട് പറഞ്ഞു.


 


 


ലോകത്ത് അക്രമം പെരുകിയതിനാല്‍ ലോകം നശിപ്പിക്കുവാന്‍ പോകുകയാണെന്നും അവര്‍ക്കു രക്ഷപെടുവാന്‍ വേണ്ടിയൊരു പെട്ടകം പണിയുവാന്‍ വേണ്ടി ദൈവം നോഹയെയാണ് ചുമതലപ്പെടുത്തിയത്.


 


ഗോഫർ മരംകൊണ്ടു ഒരു പെട്ടകം. പെട്ടകത്തിന് അറകള്‍ ഉണ്ടാക്കി അകത്തും പുറത്തും കീല്‍ തേക്കേണം എന്നും ദൈവം പറഞ്ഞും. പെട്ടകം ഉണ്ടാക്കാനുള്ള അളവും ദൈവം നോഹയോട് പറഞ്ഞുകൊടുത്തു.




 


പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേ ണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്‍റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.”


 


താന്‍ ഭൂമിയില്‍ ജലപ്രളയം നടത്തിയാണ് ഭൂമിയെ നശിപ്പിക്കാ‍ന്‍ പോകുന്നതെന്നും ദൈവം നോഹ യോട് പറഞ്ഞു. പ്രളയം ഉണ്ടാകുമ്പോള്‍ നശിക്കാതിരിക്കാന്‍ നോഹയും കുടുംബവും പെട്ടകത്തില്‍ കടക്കണം.


 


പെട്ടകത്തിന്‍റെ പണി പൂര്‍ത്തിയായപ്പോള്‍ ശുദ്ധിയുള്ള സകല മൃഗങ്ങളില്‍ നിന്നും ആണും , പെണ്ണുമായി എഴെഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്നും ആണും, പെണ്ണുമായി ഈരണ്ടും, ആകാശത്തിലെ പറവകളില്‍ പൂവനും, പിടയുമായി എഴെഴും പെട്ടകത്തിനുള്ളില്‍ കടന്നു. നോഹയും, കുടുബവും കയറിയ ശേഷം ദൈവം കിളിവാതില്‍ അടച്ചു. പിന്നീട് നാല്‍പതു രാവും, നാല്‍പ്പത് പകലും ലോകത്തില്‍ മഴ പെയ്യിച്ചു സകല ദുഷ്ടന്മാരെയും നിഗ്രഹിച്ചു. അങ്ങനെ നീതിമാനായ നോഹയും കുടുംബവും രക്ഷപെട്ടു.


 


ആ പേടകം ആരാരാത്ത് പര്‍വ്വതനിരകളില്‍ (മഞ്ഞു മലകള്‍ക്കുള്ളില്‍)എവിടെയോ ഇപ്പോഴും സ്ഥിതിചെയ്യുന്നു എന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നു.


 




 


.....അരാരാത്ത് പര്‍വ്വതം..........


 


 


 




 


അരാരാത്ത് പര്‍വ്വതം ത്രീ ഡി ചിത്രം


 


ഇനിയൊരിക്കലും മനുഷ്യരെ പ്രളയം മൂലം നശിപ്പിക്കില്ല എന്നു നോഹയുമായി ഒരു ഉടമ്പടി വെച്ചു. അതിന് ഉറപ്പായി ആകാശത്തില്‍ ഏഴ് വര്‍ണ്ണങ്ങളില്‍ തീര്‍ത്ത മഴവില്ല് നിര്‍മ്മിച്ചു.


 



ചില ചിന്തകള്‍


 


  • ബോഡോകോർപസ് നെജിയാന എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന വൃക്ഷമാണ് ഗോഫർ മരം അഥവാ നിറംപല്ലി.  പഴയ നിയമ കാലത്ത് ബൈബിളില്‍ പരാമര്‍ശിക്കുന്ന - മഹാപ്രളയത്തെ അതിജീവിക്കാനുള്ള പെട്ടകം ഉണ്ടാക്കാന്‍ നോഹ ഉപയോഗിച്ചത് ഈ മരം ആണ്.


 


  • ആ പേടകം ആരാരാത്ത് പര്‍വ്വതനിരകളില്‍ (മഞ്ഞു മലകള്‍ക്കുള്ളില്‍)എവിടെയോ ഇപ്പോഴും സ്ഥിതിചെയ്യുന്നു എന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നു.


 


 




 

No comments:

Post a Comment