Total Pageviews

Tuesday, 10 March 2015

വെളിപ്പാട് പുസ്തകം

ഉല്‍പത്തിയിലൂടെ ആരംഭവും
വെളിപ്പാടിലൂടെ സമാപ്തവും
വെളിപ്പാട് പുസ്തകത്തിന്‍ ഉള്ളടക്കം
രാജന്‍ സിംഹാസന മുറിയല്ലോ
 
പ്രവചനത്തിലെ വാക്കുകള്‍
കേള്‍ക്കുന്നവരും, കേള്‍പ്പിക്കുന്നവരും
പ്രമാണിക്കുന്നവരുമെല്ലാം എത്രയോ
അനുഗ്രഹീതരെന്നോര്‍ക്കുക നാം
 
പഴയ നിയമത്തില്‍ പുരോഹിതന്‍
അതി വിശുദ്ധമാമീ സ്ഥലത്തേക്കും
പുതിയ നിയമത്തില്‍ പിന്നേയും
വിശുദ്ധിയേറുമീ സ്ഥലത്തേക്കും
 
ക്രിസ്തുവെന്ന രാജാധിരാജന്‍റെ
പുനരാഗമനത്തിന്‍ വര്‍ണ്ണനകളും
വരച്ചു കാട്ടി തന്നീടുന്നല്ലോ
നമ്മെയീ വെളിപാടിന്‍ പുസ്തകം
 
പത്മൊസ് ദ്വീപില്‍ വെളിപ്പെട്ട
അരുളപ്പാടുകള്‍ കുറിച്ചു യോഹന്നാന്‍
സംഭവിച്ചതും, സംഭവിക്കാനിരിക്കുന്നതുമായ
ഏഴ് നക്ഷത്രത്തിന്‍ മര്‍മ്മങ്ങളും
 
ഏഴ് പൊന്‍നിലവിളക്കിന്‍ വിവരണവും
ഏഴ് വര്‍ഷ പീഡന കാലവും
അന്തിക്രിസ്തുവിന്‍ വാഴ്ചകളും
ഹര്‍മ്മശെന്ധോന്‍ യുദ്ധവും
 
വിസ്താരത്തിനായുള്ള രാജാധിരാജന്‍
മഹാ പ്രത്യക്ഷതയും
ആയിരം ആണ്ടു വാഴ്ചയും
വെള്ളി സിംഹാസനത്തിലേറി
 
അന്ത്യന്യായവിധിയുമെല്ലാം
ഓര്‍പ്പിക്കുന്നല്ലോ നമ്മെയെല്ലാം
വയലില്‍ കൊയ്യാനേറെയുണ്ടിനിയും
കൊയ്ത്തിനായി ഒരുങ്ങാം നമ്മള്‍ക്കെല്ലാം.
..............................ശുഭം .................................

No comments:

Post a Comment